ഇന്ത്യയില്‍ തല്‍ക്കാലം ബൂസ്റ്റര്‍ ഡോസ് ഇല്ല

ന്യൂദല്‍ഹി- രാജ്യത്ത് തല്‍ക്കാലം കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസ് വേണ്ടെന്നാണ് നീതി ആയോഗ് തീരുമാനം. ആരോഗ്യ രംഗത്തെ വിദഗ്ധരും ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് വിദഗ്ദ്ധ സമിതി അധ്യക്ഷന്‍ വി.കെ പോള്‍ പറയുന്നത്.
കോവിഡ് വാക്‌സിന്‍ രണ്ടുഡോസ് എടുത്താലും ഡെല്‍റ്റ വകഭേദത്തെ ചെറുക്കാനാവില്ലെന്ന് അഭിപ്രായം ഉയര്‍ന്നതോടെയാണ് ബൂസ്റ്റര്‍ഡോസ് നല്‍കണമെന്ന ആവശ്യം ഉണ്ടായത്. എന്നാല്‍, രണ്ടുഡോസ് എടുത്തവരില്‍ കൊവിഡ് വരുന്നത് വളരെ കുറവാണെന്നതും വീണ്ടും രോഗം വന്നാല്‍ തന്നെ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമാവില്ലെന്നതും ആശ്വാസകരമാണ്.
അമേരിക്ക ഉള്‍പ്പടെയുള്ള പല സമ്പന്നരാജ്യങ്ങളും ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇത് തല്‍ക്കാലം ആവശ്യമില്ലെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന.

 

Latest News