ന്യൂദല്‍ഹി- രണ്ടു വയസ്സ് മാത്രം പ്രായമുള്ള അനന്തരവനെ കഴുത്ത് ഞെരിച്ച് കൊന്ന് അഴുക്കുചാലില്‍ തള്ളിയ 24കാരി യുവതിയേും സഹായം നല്‍കിയ ഭര്‍ത്താവിനേയും ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ പഞ്ചാബി ബാഗിലെ ഒരു അഴുക്കുചാലില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. പ്രതികളായ യമുനയും ഭര്‍ത്താവും രാഷേജും രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിച്ച് ഭിക്ഷാടനം നടത്തി ജീവിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. തന്റെ അമ്മ കൂടുതല്‍ സ്‌നേഹം കുഞ്ഞിന് നല്‍കുന്നതിലുള്ള അസൂയയാണ് യുവതിയെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്.
കുഞ്ഞിനെ ഇരുവരും തട്ടിക്കൊണ്ടു പോയ ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് ഉറപ്പു വരുത്താനായി ആഴുക്കുചാലിലെ മാലിന്യത്തില്‍ മുക്കിത്താഴ്ത്തുകയും ചെയ്തു. പ്രതികള്‍ ഉള്‍പ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സംഭവസ്ഥലനത്തു നിന്നും അഞ്ചു കീലോമീറ്റര്‍ ദൂരെ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. നാട്ടുകാരും നഗരസഭാ ജീവനക്കാരും ഉള്‍പ്പെടെ 150ഓളം പേരുടെ സഹായത്തോടെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തതെന്ന് പോലീസ് പറഞ്ഞു.