ദോഹ- ആശങ്കയ്ക്കും അനിശ്ചിതത്വത്തിനും ഇടയിൽ കാബൂളിൽ നിന്നും ദോഹയിലേക്ക് മാറ്റിയ ആദ്യ ഇന്ത്യൻ സംഘം നാട്ടിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ കാബൂളിൽ നിന്ന് ദോഹയിലേക്ക് മാറ്റിയ 135 ഇന്ത്യക്കാരുടെ ആദ്യ ബാച്ചാണ് ഇന്നലെ രാത്രി ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പോയത്.
അവരുടെ സുരക്ഷിതമായ മടക്കം ഉറപ്പാക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കോൺസുലർ ലോജിസ്റ്റിക് സഹായം നൽകിയതായും ഇത് സാധ്യമാക്കിയതിന് ഖത്തർ അധികാരികൾക്കും ബന്ധപ്പെട്ട എല്ലാവർക്കും നന്ദി അറിയിക്കുന്നതായും എംബസി സോഷ്യൽ മീഡിയയിൽ കുറിച്ചു.






