പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തു;  മലപ്പുറത്ത് യുവാവിന് നേരെ ആക്രമണം

മലപ്പുറം- തിരൂരിര്‍ ചെറിയമുണ്ടത്ത് യുവാവിന് നേരെ ആക്രമണം. പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്‌തെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഒരു സംഘം യുവാക്കള്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്.കഴിഞ്ഞ 17ാം തിയതിയായിരുന്നു സംഭവം. മര്‍ദിക്കുന്ന സംഘത്തിലെ ഒരു യുവാവിന്റെ സഹോദരിയെ യുവാവ് ശല്യം ചെയ്തുവെന്നായിരുന്നു ആരോപണം. യുവാവിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.ഏഴ് പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. ഈ ഏഴ് പേര്‍ക്കെതിരെ തിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് പറയുന്നു. മര്‍ദനമേറ്റ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
 

Latest News