ന്യൂദൽഹി- ഉത്തർപ്രദേശ് മുഖ്യമന്ത്രിയും രാജസ്ഥാൻ മുൻ ഗവർണറുമായ കല്യാൺ സിംഗ് (89)അന്തരിച്ചു. ബി.ജെ.പി നേതാവായ കല്യാൺ സിംഗ് യു.പിയിലെ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രിയാണ്. രണ്ടു തവണ യു.പി മുഖ്യമന്ത്രിയായി. 1991 ജൂൺ മുതൽ 1992 ഡിസംബർ വരെയും 1997 സെപ്തംബർ മുതൽ 1999 നവംബർ വരെയും യു.പി മുഖ്യമന്ത്രിയായി. ബാബരി മസ്ജിദ് തകർക്കുന്ന സമയത്ത് യു.പി മുഖ്യമന്ത്രിയായിരുന്നു.