ഗാസയില്‍ ഖത്തറിന്റെ സഹായധനം യു.എന്‍ വഴി നല്‍കും

ദോഹ- ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് ജീവിതം ദുസ്സഹമായ ഗാസയില്‍ ഖത്തറിന്റെ സഹായധനം വിതരണം ചെയ്യുന്നു. ഖത്തറും ഇസ്രായേലും തമ്മില്‍ ധാരണയായി.
മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് ഗസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രായേല്‍ ഖത്തറിന് അനുവാദം നല്‍കിയത്.

ഐക്യരാഷ്ട്രസഭ വഴിയാണ് ഗസയില്‍ സാമ്പത്തിക സഹായം എത്തിക്കുക. ഖത്തര്‍ യു.എന്നിലെ ഖത്തറിന്റെ ബാങ്കിലേക്ക് പണം നിക്ഷേപിക്കും. അവിടെ നിന്ന് യുഎന്നിന്റെ മേല്‍ നോട്ടത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്യുന്നതാണ് രീതി. ഇതിനായി സഹായത്തിന് അര്‍ഹരായവര്‍ക്ക് യുഎന്‍ ബാങ്ക് അക്കൗണ്ട് ലഭ്യമാക്കും. പുതിയ വ്യവസ്ഥ പ്രകാരം ആര്‍ക്കൊക്കെയാണ് ഖത്തര്‍ പണം നല്‍കുന്നതെന്ന കാര്യം ഇസ്രായേല്‍ നിരീക്ഷിക്കുമെന്ന്ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് അറിയിച്ചു.

 

Latest News