പോലീസ് കാവലിലിരിക്കെ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ചു

പാലക്കാട്- ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പോലീസ് കാവല്‍ മറികടന്ന് റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ചു. എടിഎം കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പറളി സ്വദേശി അരുണ്‍ ആണ് മരിച്ചത്. കാലില്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രണ്ടു പോലീസുകാരാണ് കാവല്‍ ചുമതലയില്‍ ഉണ്ടായിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണ് അരുണ്‍ ജീവനൊടുക്കിയത്.
 

Latest News