മുംബൈ- സ്ത്രീകള്‍ക്കെതിരായ അത്രിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യയില്‍ വര്‍ധിക്കുമ്പോഴും കേന്ദ്രം ആശങ്കപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കുറിച്ചാണെന്ന് വിമര്‍ശിച്ച എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ അഫ്ഗാനിലേക്ക് അയക്കണമെന്ന് കേന്ദ്ര മന്ത്രി ശോഭ കരന്തലജെ. ഉവൈസി അവിടെ ചെന്ന് സ്ത്രീകളേയും സമുദായത്തേയും സേവിക്കട്ടെയെന്നാണ് മന്ത്രിയുടെ പ്രസ്താവന.
അഫ്ഗാന്‍ വിഷയത്തില്‍ മോഡി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ഉവൈസി ചോദ്യം ചെയ്തിരുന്നു.
ഇന്ത്യയില്‍ ഒമ്പത് പെണ്‍കുട്ടികളില്‍ ഒരാള്‍ അഞ്ച് വയസാകും മുമ്പ് മരിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയായിരുന്നു ഉവൈസിയുടെ വിമര്‍ശനം. അവരുടെ സ്ത്രീകളെയും സമൂഹത്തെയും രക്ഷിക്കാന്‍ ഉവൈസിയെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതാകും നല്ലതെന്നാണ് ശോഭ കരന്തലജെ മറുപടി നല്‍കിയത്. അഫ്ഗാനിലെ സ്ത്രീകളെ കുറിച്ചുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയാതെ ഇന്ത്യയിലെ സ്ത്രീകളില്‍ മോഡി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉവൈസി പറഞ്ഞിരുന്നു.






