സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അശ്ലീല വീഡിയോ അയച്ചയാള്‍ പിടിയില്‍

കല്‍പറ്റ-സ്വന്തം അശ്ലീല വീഡിയോ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അയച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം പൊന്മുടി സ്വദേശി ഷൈജുവിനെയാണ്(38) വയനാട് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിജീഷും സംഘവും തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്നു അറസ്റ്റു ചെയ്തത്. ഫോണ്‍ നമ്പര്‍ ശേഖരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് ഇയാള്‍ അശ്ലീല വീഡിയോ അയച്ചത്.  ഇതുമായി ബന്ധപ്പെട്ടു വയനാട്ടില്‍നിന്നു ലഭിച്ച പരാതികളിലാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയത്. പ്രതി കുറ്റകൃത്യത്തിനു ഉപയോഗിച്ച വാട്‌സ് ആപ്  ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.  ഐ.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഷൈജുവിനെ  റിമാന്‍ഡ് ചെയ്തു.

 

Latest News