ചീമേനി- തുറന്ന ജയിലില്‍നിന്ന് പരോളിലിറങ്ങിയ ചീമേനി സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കനിയം തോലില്‍ താമസിക്കുന്ന ഷാജിയെ (51) വീടിന് പിറകുവശത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
എളേരി ചുള്ളി കുണ്ടുംതടത്തെ പരേതനായ കുട്ടപ്പന്കമലാക്ഷി ദമ്പതികളുടെ മകനാണ്.
ചുള്ളി കണ്ണംകുന്നിലെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കെ ചീമേനി തുറന്ന ജയലിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ഷിനി.മകന്: സനൂഷ് .സഹോദരങ്ങള്‍: ദാസന്, മഹേശന്, തമ്പി, ബാബു, ഉഷ, രാധ, അമ്മിണി പരേതനായ ചന്ദ്രന്






