ദീര്‍ഘകാലം സൗദിയില്‍ പ്രവാസി ആയിരുന്ന പൂക്കോട്ടൂര്‍ ഉണ്ണീന്‍ ഹാജി നിര്യാതനായി

പൂക്കോട്ടൂര്‍- ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പൂക്കോട്ടൂര്‍ സ്വദേശി പി.കെ. ഉണ്ണീന്‍ ഹാജി (85) നിര്യാതനായി. യു.എ.ഇയിലും പിന്നീട് സൗദിയിലും പ്രവാസ ജീവതം നയിച്ച ഉണ്ണീന്‍ ഹാജി 1997 ലാണ് നാട്ടില്‍ മടങ്ങി എത്തിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഹാജിമാരെ സേവിക്കുന്നതിലും സജീവമായിരുന്നു ഇദ്ദേഹം.
ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് ഉണ്ണീന്‍ മകനാണ്.
മറ്റുമക്കള്‍: സുബൈദ, ബഷീര്‍, ഷംസാദ്. മരുമക്കള്‍: അബു മഞ്ചേരി, ഹംസ വീമ്പൂര്‍, സലീന, സോഫിയ. ഭാര്യ: പി.കെ. ഫാത്തിമ.

സേവനവീഥിയില്‍ കര്‍മനൈരന്തര്യത്തിന്റെ മഹത്തായ മാതൃക തീര്‍ത്താണ് പി.കെ. ഉണ്ണിന്‍ ഹാജി വിട പറഞ്ഞതെന്ന് പൂക്കോട്ടൂരിലെ പി.കെ.എം.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരിച്ചു.
പൂക്കോട്ടൂര്‍ പഞ്ചായത്തി ലെ രണ്ട് ദീനീ സ്ഥാപനങ്ങള്‍ക്കായി  (എം.ഐ.സി, പി.കെ.എം.ഐസി) തന്റെ നല്ല കാലം വിനിയോഗിച്ച ആത്മാര്‍ത്ഥതയുടെ പ്രതീകമായിരുന്നു ആ സമുദായ സ്‌നേഹി.

https://www.malayalamnewsdaily.com/sites/default/files/2021/08/19/withashraf.jpeg

മകന്‍ അശ്റഫ് ഉണ്ണീനോടൊപ്പം

സൗദിയില്‍ ജോലി ചെയ്യുന്ന കാലത്ത് സൈക്കിളില്‍ സഞ്ചരിച്ച് സ്ഥാപനത്തിന് പിരിവെടുത്തും യോഗം വിളിച്ചും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞ് നിന്നിരുന്ന ഉണ്ണീന്‍ ഹാജിയെക്കുറിച്ച് പലരും സ്മരണകള്‍ അയവിറക്കാറുണ്ട്. എന്റെ യാത്രകള്‍ക്കിടെ ജിദ്ദയില്‍ കണ്ടുമുട്ടിയ  നാട്ടുകാരല്ലാത്തവര്‍ പോലും ഹാജിയുടെ സേവനം എടുത്തു പറഞ്ഞ അനുഭവങ്ങള്‍ ഓര്‍മയില്‍ തെളിയുന്നു.
പ്രവാസം നിര്‍ത്തി നാട്ടില്‍ കൂടിയപ്പോഴും പി.കെ.എം.ഐ.സിയുടെ
പ്രവര്‍ത്തക സമതി അംഗമെന്ന നിലയില്‍ എല്ലാറ്റിലും സഹകരിച്ചും നിര്‍ദ്ദേശ ങ്ങള്‍ സമര്‍പ്പിച്ചും സ്ഥാപനത്തെ ചേര്‍ത്തു പിടിച്ചു നിന്നു .ഹജ്ജ് ക്യാമ്പില്‍ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ ഖബറിടം പ്രകാശനിര്‍ഭരമാകാന്‍
രണ്ടു സ്ഥാപനങ്ങള്‍ക്കു വേണ്ടി തന്റെ ജിദ്ദാ ജീവിതകാലത്ത് ചെയ്ത മഹനീയ സേവനം തന്നെ മതിയാകുമെന്നും  അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.  

 

 

Latest News