സ്‌ക്കൂളുകളിലെ ബ്ലൻഡഡ് ലേണിംഗ്; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് സഹായകമാകും

ദോഹ- ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച സ്‌ക്കൂളുകളിലെ ബ്ലൻഡഡ് ലേണിംഗ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് സഹായകമാകും. വേനലവധി കഴിഞ്ഞ് ഈ മാസം അവസാനം സ്‌ക്കൂളുകൾ തുറക്കുമ്പോൾ 50 ശതമാനം ശേഷിയിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ ബ്ലൻഡഡ് ലേണിംഗുമായി മുന്നോട്ടുപോകുവാനാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

വാക്‌സിനെടുത്തവർക്ക് ക്വാറന്റൈൻ ഒഴിവാക്കിയ സാഹചര്യത്തിൽ ആയിരക്കണക്കിനാളുകളാണ് നാട്ടിലേക്ക് പോയത്. എന്നാൽ രാജ്യത്തെ കോവിഡ് സ്ഥിതിഗതികളിൽ വന്ന മാറ്റവും ഡെൽറ്റ വകഭേദം കണ്ടെത്തിയതും കാരണം ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് രണ്ട് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കിയതോടെ നിരവധിപേരാണ് ഹോട്ടൽ ബുക്കിംഗ് ലഭിക്കാതെ നാട്ടിൽ കുടുങ്ങിയത്.
നിവലിലെ സാഹചര്യത്തിൽ വരും ആഴ്ചകളിലൊന്നും ഡിസ്‌കവർ ഖത്തറിൽ ഹോട്ടൽ മുറികൾ ലഭ്യമല്ല. നാട്ടിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് ഓൺ ലൈൻ ക്ലാസുകളിൽ പങ്കെടുക്കാമെന്നതിനാൽ സ്‌കൂളുകളിലെ ബ്ലൻഡഡ് ലേണിംഗ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് സഹായകമാകും.
 

Latest News