ദുബായ്- അഫ്ഗാനിൽനിന്ന് രാജ്യം വിടുമ്പോൾ കണക്കറ്റ പണം കൊണ്ടുവന്ന ആരോപണം അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി നിഷേധിച്ചു. രക്തചൊരിച്ചിൽ ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്നും ഗനി പറഞ്ഞു. ഞാൻ കാബൂളിൽ തുടരുകയാണെങ്കിൽ അവിടെ രക്തചൊരിച്ചിൽ ഉണ്ടാകുമായിരുന്നുവെന്നും ഗനി വ്യക്തമാക്കി. അഫ്ഗാനിൽനിന്ന് രക്ഷപ്പെട്ട ഗനിക്ക് യു.എ.ഇരാഷ്ട്രീയ അഭയം നൽകിയെന്ന വാർത്ത പുറത്തുവന്ന ശേഷം ഇതാദ്യമായാണ് ഗനി പ്രതികരിക്കുന്നത്.






