മലപ്പുറം- കുരങ്ങനെ പിന്തുടർന്ന് കാട്ടിലേക്ക് കയറിപോയ 15കാരനെ ഇനിയും കണ്ടെത്താനായില്ല. അരീക്കോട് വെറ്റിലപ്പാറയിലെ ഭിന്നശേഷിക്കാരനായ മുഹമ്മദ് സൗഹാനാണ് കുരങ്ങന് പിന്നാലെ കാട്ടിലേക്ക് കയറിയതിന് ശേഷം കാണാതായത്.
ചെക്കുന്ന് മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. വീടിന് സമീപത്ത് കുരങ്ങ് വന്നപ്പോൾ അതിനെ പിന്തുടർന്ന് ചെക്കുന്ന് മലയിലെ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു സൗഹാൻ. കാട്ടിൽ അകപ്പെട്ടുവെന്നാണ് നിഗമനം. ചൊവ്വാഴ്ച അധികൃതരും സന്നദ്ധ വളണ്ടിയർമാരുമടക്കം മല കയറി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.






