500 രൂപ ഫീസ് നല്‍കിയാല്‍ കര്‍ണാടകയില്‍ ജയില്‍ പുള്ളിയാകാം

മൈസുരു- ജയിലുകളില്‍ തടവ് പുള്ളികളുടെ ജീവിതം എത്തരത്തിലായിരിക്കും എന്നറിയാന്‍ ആകാംക്ഷ തോന്നിയിട്ടുണ്ടോ? തടവറയിലെ ജീവിതം എന്തെന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കര്‍ണാടകയിലെ ബെലാഗവി ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയിലിലേക്ക് വരാം. കുറ്റകൃത്യം ഒന്നും ചെയ്യാതെ തന്നെ പറഞ്ഞുകേട്ടോ വായിച്ചറിഞ്ഞോ സിനിമയിലൂടെയോ മാത്രം പരിചയമുള്ള ജയില്‍ ജീവിതം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ ചെയ്യേണ്ടത് ഒരു 500 രൂപ നിങ്ങള്‍ മുടക്കുക എന്നത്മാത്രമാണ്. ജയില്‍ ജീവിതം പരിജയപ്പെടുത്തുന്ന ജയില്‍ ടൂറിസമാണ് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ജയിലധികൃതര്‍. ജയിലില്‍ മറ്റ് തടവുകാരോടുള്ള അതേ രീതിയിലുള്ള പെരുമാറ്റവും ദിനചര്യയും ഭക്ഷണവും നമ്പറുമെല്ലാം തന്നെയായിരിക്കും 500 രൂപ മുടക്കുന്നവര്‍ക്കും ലഭിക്കുക.

Latest News