റിയാദ് - തലസ്ഥാന നഗരിയില്‍ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. വ്യാപാര സ്ഥാപനത്തിനു മുന്നില്‍ നിര്‍ത്താന്‍ ശ്രമിക്കവെയാണ് കാര്‍ മുന്‍വശത്തെ ചില്ല് തകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറിയത്. കടയില്‍ പ്രവേശിക്കുന്നതിനു മുമ്പായി മറ്റൊരാളെ കാറിടിക്കുകയും ചെയ്തു.
ഡ്രൈവിംഗ് പരിശീലിച്ചുകൊണ്ടിരുന്ന വനിത ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിനു മുന്നിലെയും ഉള്‍വശത്തെയും നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തി. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.






