നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ എഴുതാന്‍ വനിതകള്‍ക്കും അവസരം നല്‍കി സുപ്രീം കോടതി

ന്യൂദല്‍ഹി- നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ) പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്ന് സുപ്രീം കോടതി. സെപ്റ്റംബര്‍ അഞ്ചിനാണ് ഈ വര്‍ഷത്തെ പരീക്ഷ. സുപ്രീം കോടതിയുടെ ഉത്തരവോടെ കൂടതല്‍ സ്ത്രീകള്‍ക്ക് സായുധസേനയുടെ ഭാഗമാകാന്‍ സാധിക്കും.

സായുധസേനയില്‍ സ്ത്രീകള്‍ക്കും പരുഷന്‍മാര്‍ക്കും തുല്യാവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്‌നമെന്നാണ് കോടതി വിശേഷിപ്പിച്ചത്. നിങ്ങള്‍ മാനസികാവസ്ഥ മാറ്റാന്‍ തയാറാകണമെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ സഞ്ജയ് കിഷണ്‍ കൗള്‍, ഋഷികേഷ് റോയ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജിയില്‍ വാദം കേട്ട് ഇടക്കാല ഉത്തരവിട്ടത്.

ജുഡീഷ്യറിയില്‍നിന്ന് നിര്‍ദേശം ലഭിച്ച് മാറാന്‍ നിര്‍ബന്ധിതരാകുന്നതിനുപകരം സൈന്യം തന്നെ മുന്‍കൈ എടുത്ത് മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സൈന്യം അപ്രകാരം ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായും കോടതി വ്യക്തമാക്കി.

 

Latest News