Sorry, you need to enable JavaScript to visit this website.

ശവസംസ്‌കാരത്തിന് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തിന് വച്ചു; ദീപിക പദുക്കോണിനെതിരെ ആരാധകര്‍

മുംബൈ- ശവസംസ്‌കാരത്തിന് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തിന് വെച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ഓഗസ്റ്റ് 16ന് മായാ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ദീപികയുടെ വെബ്സൈറ്റില്‍ ലേലത്തിന് വെച്ച വസ്ത്രങ്ങളെ കുറിച്ച് ട്വീറ്റ് ചെയ്തത്. നടി ജിയാ ഖാന്‍, പ്രിയങ്ക ചോപ്രയുടെ പിതാവ് എന്നിവരുടെ ശവസംസ്‌കാര ചടങ്ങില്‍ ദീപിക ധരിച്ച വസ്ത്രങ്ങളാണ് ലേലത്തിന് വെച്ചിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ദീപകയുടെ ലിവ്, ലവ്, ലോഫ് ഫൗണ്ടേഷന് വേണ്ടി പണം കണ്ടെത്തുന്നതിനായിരുന്നു ലേലം. ആരാധകരോട് ബഹുമാനം ഉണ്ടെങ്കില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്. ദീപികയുടെ പിആര്‍ ടീമാണ് ഇതിന് പിന്നിലെന്നും ആരാധകര്‍ പറയുന്നു. 8000 മുതല്‍ 2000 രൂപ വരെയുള്ള നിരക്കിലാണ് വസ്ത്രങ്ങള്‍ വില്‍ക്കുന്നത്. ദീപിക ധരിച്ച ചെരുപ്പും ലേലത്തിന് ഉണ്ടായിരുന്നു.
വിമര്‍ശകര്‍ക്ക് പിന്നാലെ താരത്തെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനാണ് ദീപിക ലേലം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ വാങ്ങിയാല്‍ മതിയെന്നും ആരാധകര്‍ പറയുന്നു. ഈ വിഷയത്തില്‍ ദീപിക ചെയ്യുന്നത് മാതൃകപരമായ കാര്യമാണ്. എത്രയോ താരങ്ങള്‍ ഒരു തവണ മാത്രമാണ് പല വസ്ത്രങ്ങളും ധരിക്കുന്നത്. അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാക്കാന്‍ ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും വിമര്‍ശകരോട് ആരാധകര്‍ പറഞ്ഞു.

Latest News