Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോട്ടയത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം

കോട്ടയം-ഡിസിസി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം.ഡിസിസി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കള്‍ക്കെതിരെയാണ് പോസ്റ്റര്‍. കഞ്ചാവ് കടത്തുകാരനെയും കോണ്‍ഗ്രസിന്റെ അന്തകനേയുമാണ് പരിഗണിക്കുന്നതെന്നാണ് പോസ്റ്റര്‍ വാചകം. പ്രതിഷേധം നാട്ടകം സുരേഷ്, യൂജിന്‍ തോമസ് എന്നി നേതാക്കള്‍ക്കെതിരെ.  പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോട്ടയത്ത് കോണ്‍ഗ്രസില്‍ വലിയ രീതിയിലുള്ള തര്‍ക്കങ്ങള്‍ സംഭവിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ നാട്ടകം സുരേഷ്, യൂജിന്‍ തോമസ് എന്നി നേതാക്കള്‍ക്കെതിരെയാണ് പ്രതിഷേധ പോസ്റ്ററുകള്‍.
കൂടാതെ എ-ഐ ഗ്രൂപ്പുകളുടെ കടുത്ത അതൃപ്തിക്കിടെ പതിനാല് ജില്ലകളിലേയും ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ സാധ്യതാ പട്ടിക കെപിസിസി നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഡിസിസി പുനസംഘടന അന്തിമ ഘട്ടത്തിലേക്ക് അടുക്കവേ നാട്ടകം സുരേഷ്, യുജിന്‍ തോമസ് എന്നിവരുടെ പേരുകള്‍ ആണ് കോട്ടയം ജില്ലാ അധ്യക്ഷന്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. അതേസമയം കോട്ടയം ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്കുളള അന്തിമ ചര്‍ച്ചകളില്‍ ചാണ്ടി ഉമ്മന്റെ പേരും നിര്‍ദേശിക്കപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഡിസിസി ഓഫീസ് ചുമതലയുളള ജനറല്‍ സെക്രട്ടറിയായ യൂജിന്‍ തോമസ് ഉമ്മന്‍ചാണ്ടിയുടെ നോമിനിയാണ്. ഡിസിസി വൈസ് പ്രസിഡണ്ടായ ഫില്‍സണ്‍ മാത്യൂസിന്റെ പേരും ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിരുന്നു.

Latest News