ഇടുക്കി- കട്ടപ്പന ചേറ്റുകുഴിയിൽ ഒരു വയസുള്ള കുട്ടി ടിപ്പർ കയറി മരിച്ചു. കട്ടക്കളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ കുട്ടിയാണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ ടിപ്പർ ലോറിയുടെ അടിയിൽ എത്തുകയായിരുന്നു. ഇത് അറിയാതെ ഡ്രൈവർ ടിപ്പർ എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.