ചൈന കീഴടക്കി ആമിർഖാന്‍ വീണ്ടും

ബീജിംഗ്- ചൈന കീഴക്കാന്‍ കെല്‍പുള്ള ഏക ബോളിവുഡ് സൂപ്പർ താരം താനാണെന്ന് ആമിർ ഖാന്‍ വീണ്ടും തെളിയിച്ചു. അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ സീക്രട്ട് സൂപ്പർ സ്റ്റാർ രണ്ടു ദിവസം കൊണ്ട് 100 കോടി രൂപ കടന്നു. ഇന്ത്യയില്‍ ആകെ ലഭിച്ച തുകയാണ് മറികടന്നത്.

 മൂന്നാം  ദിവസമായ ഇന്നും ചൈനാ ബോക്സ് ഓഫീസില്‍ സീക്രട്ട് സൂപ്പർ സ്റ്റാർ സൂപ്പർ കലക് ഷന്‍ നേടുമെന്നാണ് പ്രതീക്ഷ. രണ്ടു ദിവസത്തെ കലക് ഷന്‍ 110.52 കോടി രൂപയാണെന്ന്  വ്യാപാര വിശകലന വിദഗ്ധന്‍ തരണ്‍ ആദർശ് ട്വിറ്ററിലാണ് വെളിപ്പെടുത്തിയത്.

മുന്‍ ചിത്രമായ ഡംഗലിനേക്കാള്‍ മികച്ച പ്രതികരണമാണ് സീക്രട്ട് സുപ്പർ സ്റ്റാർ ഉണ്ടാക്കിയത്. ചൈനയിലെ മൂവി ടിക്കറ്റ്, ഫാന്‍ റേറ്റിംഗ് സൈറ്റുകളില്‍ ഈ സ്വീകാര്യത പ്രകടമാണ്. പ്രേക്ഷകരില്‍നിന്ന് ഡംഗലിനേക്കാള്‍ മികച്ച റേറ്റിംഗാണ് പുതിയ സിനിമ സ്വന്തമാക്കിയത്. വരുമാനത്തില്‍ ഡംഗലിനെ കടത്തിവെട്ടിയാലും അത്ഭുതപ്പെടാനില്ല. ചൈനയില്‍നിന്ന് 1459 കോടി കരസ്ഥമാക്കിയ ഡംഗല്‍ അഞ്ച് ഇംഗ്ലീഷിതര സിനിമകളില്‍  ഒന്നാം സ്ഥാനത്താണ്.

Latest News