സത്യാവസ്ഥ അറിയില്ല, മോചിപ്പിച്ചെങ്കില്‍ ദൈവത്തിന് നന്ദി- നിമിഷയുടെ അമ്മ


തിരുവനന്തപുരം- അഫ്ഗാന്‍ ജയിലില്‍ നിന്ന് അയ്യായിരത്തോളം തടവുകാരെ താലിബാന്‍ മോചിപ്പിച്ചുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഐസിസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. താലിബാന്‍ മോചിപ്പിച്ചവരുടെ കൂട്ടത്തില്‍ നിമിഷയടക്കമുള്ള എട്ട് മലയാളികളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി'-എന്നാണ് ബിന്ദുവിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ നിന്നായി അയ്യായിരത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചെന്നും, അതില്‍ എട്ട് മലയാളികളുമുണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.

ഐസിസില്‍ ചേരാന്‍ 2016 ജൂലായിലാണ് ആറ്റുകാല്‍ സ്വദേശി നിമിഷ ഭര്‍ത്താവ് പാലക്കാട് സ്വദേശി ബെക്സനോടൊപ്പം നാടുവിട്ടത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് ബിന്ദു പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനൊപ്പം മതപരിവര്‍ത്തനം നടത്തി ഫാത്തിമയെന്ന പേരില്‍ ഐസിസില്‍ ചേരാന്‍ നിമിഷ പോയതായി സ്ഥിരീകരിച്ചത്. മകളെ തിരികെയെത്തിക്കണമെന്ന് ബിന്ദു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

 

Latest News