ഭര്‍തൃവീട്ടില്‍നിന്ന് കാണാതായ യുവതി കുളത്തില്‍ മരിച്ച നിലയില്‍

തൃശൂര്‍- ശ്രീനാരായണപുരത്ത് യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിയഞ്ചാംകല്ല് മുളംപറമ്പില്‍ ആസിഫിന്റെ ഭാര്യ ഫര്‍സാന (27)യാണ് മരിച്ചത്.
ഇന്നലെ  ഉച്ചതിരിഞ്ഞ് ഭര്‍തൃവീട്ടില്‍നിന്ന്  കാണാതായ ഫര്‍സാനയെ അടുത്ത വീട്ടിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സപ്ലൈകോയുടെ ചക്കരപ്പാടം ഡെപ്പോയില്‍ താത്ക്കാലിക ജീവനക്കാരിയായ ഫര്‍സാന പ്രസവാവധിയിലായിരുന്നു.

 

Latest News