കൊച്ചി- മോഡിയെയും ആര്‍.എസ്.എസിനെയും സഹായിക്കുന്ന സി.പി.എമ്മിന്റെ പിന്തുണ കോണ്‍ഗ്രസിന് വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ എം.എല്‍.എ. സീതാറാം യെച്ചൂരിക്കെതിരെ പ്രകാശ് കാരാട്ട് തുടരുന്ന ഗ്രൂപ്പ് കളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോണ്‍ഗ്രസുമായി സഹകരണം വേണ്ട എന്ന തീരുമാനമെന്നും സതീശന്‍ പറഞ്ഞു.
അച്ചുതാനന്ദന്‍ സഖാവിനെ പലവട്ടം സഹായിച്ച യെച്ചൂരിയെ ക്ഷീണിപ്പീക്കാന്‍ കാത്തിരുന്ന പിണറായി സഖാവിനെ കൂട്ടിനു കിട്ടി. പിന്നെ പിണറായി പറയുന്നതിനപ്പുറം അഭിപ്രായമില്ലാത്ത കേരള സഖാക്കളും കൂടിയപ്പോള്‍ ഭൂരിപക്ഷവുമായി.
മോഡിയേയും ആര്‍ എസ് എസിനെയും സഹായിക്കുന്ന ഇവരുടെ പിന്തുണ കോണ്‍ഗ്രസിനു വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും സതീശന്‍ പറഞ്ഞു.






