മമ്മൂട്ടിയുടെ ടാലന്റ് പ്രകടമാവുന്ന  ചിത്രമാവും പുഴു, വിധേയനിലെ പോലെ 

കോഴിക്കോട്- മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന പുഴുവിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ആരാധകര്‍. നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന ചിത്രം മമ്മൂട്ടി എന്ന നടനെ ചലഞ്ച് ചെയ്യുന്ന ചിത്രമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെ ഈ വാര്‍ത്തകളെ ശരിവെയ്ക്കുന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ ജേക്‌സ് ബിജോയ്.
പുഴുവില്‍ വര്‍ക്ക് ചെയ്യാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍. മമ്മൂക്കയുടെ അഭിനയ മികവ് പ്രദര്‍ശിപ്പിക്കുന്ന ചിത്രമായിരിക്കും പുഴു. ഒരു മാസ് മമ്മൂക്കയെയല്ല മറിച്ച് വിധേയന്‍ സിനിമയുടെ തലത്തിലൊക്കെയുള്ള പ്രകടനമായിരിക്കും നിങ്ങള്‍ക്ക് കാണാനാവുക. ഒരു അഭിമുഖസംഭാഷണത്തിനിടെ ജേക്‌സ് ബിജോയ് പറഞ്ഞു.ഉണ്ടയുടെ രചയിതാവ് ഹര്‍ഷാദിന്റെ കഥയില്‍ ഹര്‍ഷാദിനൊപ്പം സുഹാസും ഷറഫുവും ചേര്‍ന്നാണ് പുഴുവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ പാര്‍വതിയും മമ്മൂട്ടിയുടെ സുപ്രധാനമായ ഒരു കഥാപാത്രമായിരിക്കും പുഴുവില്‍ പ്രേക്ഷകര്‍ക്ക് കാണാനാവുക എന്ന് വ്യക്തമാക്കിയിരുന്നു.
 

Latest News