മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി  രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

കല്‍പറ്റ-മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് സ്വീകരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി മാനന്തവാടിയില്‍ നിര്‍മ്മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. നാളെ കലക്ടറും ജനപ്രതിനിധികളുമായുള്ള കോവിഡ് അവലോകന യോഗത്തിന് ശേഷം മലപ്പുറത്തേക്ക് തിരിക്കും. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന അതൃപ്തി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ നേരിട്ടറിയിക്കാനും സാധ്യതയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഹുല്‍ ഇതാദ്യമായാണ് കേരളത്തിലെത്തുന്നത്.
 

Latest News