Sorry, you need to enable JavaScript to visit this website.

നടി മീരാ മിഥുന്‍ ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റില്‍

ആലപ്പുഴ- തമിഴ് നടിയും മോഡലുമായ മീരാ മിഥുന്‍ അറസ്റ്റില്‍. ജാതി അധിക്ഷേപം നടത്തിയ കേസിലാണ് ആലപ്പുഴയില്‍ നിന്ന് മീര അറസ്റ്റിലായത്. ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു താരം. ചെന്നൈ െ്രെകംബ്രാഞ്ച് സംഘമാണ് മീരാ മിഥുനെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു മീര മിഥുന്‍ ദളിത് സമുദായത്തെ ആക്ഷേപിച്ചത്. ദളിത് സമുദായത്തില്‍പ്പെട്ട എല്ലാവരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണെന്നും അതുകൊണ്ടാണ് അവര്‍ക്ക് പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് എന്നുമാണ് മീര മിഥുന്‍ പറഞ്ഞത്. ദളിത് വിഭാഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയില്‍ നിന്ന് പുറത്താക്കണമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വിടുതലൈ ശിറുതൈകള്‍ കക്ഷി നേതാവ് വണ്ണിയരസു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എസ്‌സി/ എസ്ടി നിയമം ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിട്ടുള്ളത്.
 

Latest News