മഞ്ചേരി-പത്തര കിലോ കഞ്ചാവ് സഹിതം വീട്ടമ്മയെയും രണ്ടു യുവാക്കളെയും മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര് നിഗീഷും സംഘവും അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി കമ്പം ഉത്തമപാളയം വടക്കുതറ വീഥിയില്‍ രംഗനാഥന്റെ ഭാര്യ മുരുകേശ്വരി (38), തിരൂരങ്ങാടി വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുല്‍ ലാമിയ വീട്ടില്‍ എന്‍.പി അമീര്‍(36), തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്പാട്ടില്‍ വീട്ടില്‍ ഇ.ടി അഷ്റഫ്(43) എന്നിവരാണ് പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിനോടാനുബന്ധിച്ചുള്ള പരിശോധനകളുടെ ഭാഗമായി മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ ഷഫീഖ്, ജെ.ഇ.സി സ്ക്വാഡ് അംഗം ഷിജുമോന് തുടങ്ങിയവര്‍ മഞ്ചേരി നഗരം കേന്ദ്രീകരിച്ചു നടത്തിയ സംയുക്ത വാഹന പരിശോധനക്കിടയിലാണ് മൂവരും പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഹ്യുണ്ടായ് ഇയോണ്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേരി സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ രാമചന്ദ്രന്, സി.ഇ.ഒമാരായ ഷബീറലി, സബീര്‍, റെജിലാല്‍, നിമിഷ എന്നിവരും, മലപ്പുറം ഐ.ബി പ്രവന്റീവ് ഓഫീസര്‍മാരായ സന്തോഷ്, ശ്രീകുമാര്‍ എന്നിവരുമാണ് അന്വേഷണ സംഘത്തിലുള്ളത്.