ബഹ്‌റൈനില്‍ കോവിഡ് കേസുകള്‍ കുറയുന്നു

മനാമ- ബഹ്‌റൈനില്‍ വെള്ളിയാഴ്ച 102 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 95 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2,70,692 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,68,185 പേര്‍ രോഗമുക്തി നേടി. 1,123 കോവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 5,645,928 കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
 

Latest News