വാഹനാപകടത്തില്‍ കൊലപ്പെടുത്തും; കെ.ടി. ജലീലിന് ഭീഷണി

തിരുവനന്തപുരം- വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്ന് മുന്‍ മന്ത്രി കെ.ടി.ജലീലിന് വധഭീഷണി. ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ച ജലീല്‍ ഡിജിപിക്കു പരാതി നല്‍കി. ഈ ദിവസം ഓര്‍മയില്‍ വച്ചോ ഹംസയാണ് പറയുന്നതെന്നാണ് സന്ദേശത്തിലുള്ളത്. ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നതെന്നു ശ്രദ്ധിച്ചോ എന്ന്് സന്ദേശത്തിന്റെ തുടക്കത്തില്‍ പറയുന്നു.

സി.പി.എമ്മിന്റെ കൂടെ ചേര്‍ന്നു ഓരോന്നു പറയുന്നത് ഓര്‍ത്തുവച്ചോ. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവനാണ്, ബ്രേക്ക് പോയാല്‍ മതി. തറവാട് മാന്തുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നുണ്ട്.

 

Latest News