റിയാദ്- റിയാദില്‍ റോഡരുകിലെ തൂണില്‍ സിംഹത്തെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. പരിസരവാസികളില്‍നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് സിംഹത്തെ മാറ്റിയതായി സുരക്ഷാസേന അറിയിച്ചു. പുലര്‍ച്ചെയാണ് സംഭവം.
റോഡ് സൈഡിലെ പോസ്റ്റുകളിലൊന്നില്‍ ആരാണ് ഇതിനെ കെട്ടിയിട്ടതെന്ന് അന്വേഷിച്ചുവരികയാണെന്ന് പരിസ്ഥിതി സുരക്ഷാസേന വക്താവ് മേജര്‍ റാഇദ് അല്‍മാലികി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇത്തരം വന്യജീവികളെ വില്‍പന നടത്തുന്നത് പത്ത് വര്‍ഷം തടവോ 30 മില്യന്‍ റിയാല്‍ പിഴയോ രണ്ടുമൊന്നിച്ചോ ലഭിക്കുന്ന കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.
فيديو .. لحظة العثور على أسد مقيد بعمود في الرياض.. والذي تم السيطرة عليه من قبل الأمن البيئي
— تحديث (@Updateksa) August 12, 2021
-
- pic.twitter.com/Quf3TcQeMt