ദോഹ- ഖത്തറിന്റെ സുപ്രധാനമായ കര ബോർഡറായ അബൂ സംറ ബോർഡർ നിയന്ത്രിക്കുന്നതിന് സ്ഥിരം സമിതിയെ നിശ്ചയിക്കാനുള്ള കരട് തീരുമാനത്തിന് ഇന്നലെ ചേർന്ന ഖത്തർ മന്ത്രി സഭ അംഗീകാരം നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് അബൂ സംറ ബോർഡർ വഴിയുള്ള ഇടപാടുകൾ സുഗമവും കാര്യക്ഷമവുമാക്കുന്നത് സംബന്ധിച്ചാണ് അധികൃതർ ആലോചിക്കുന്നത്. ചരക്ക് ഗതാഗതം, വാഹനങ്ങളുടെ ഒഴുക്ക്, ജീവനക്കാരുടെ നിയമനം , പരിശീലനം തുടങ്ങി നിരവധി കാര്യങ്ങളാണ് സ്ഥിരം സമിതി കൈകാര്യം ചെയ്യുക.