ലഹരി മരുന്നുകളുമായി യുവതിയടക്കം എട്ട് പേർ പിടിയില്‍

കോഴിക്കോട്- ലഹരി മരുന്നുകളുമായി യുവതിയടക്കം എട്ട് പേര്‍ പിടിയില്‍. കോഴിക്കോട് മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍നിന്നാണ് നടക്കാവ് പോലീസും ഡാന്‍സാഫും ഇവരെ പിടികൂടിയത്. 

പെരുവയല്‍ സ്വദേശി പി.വി. അര്‍ഷാദ്(28) എലത്തൂര്‍ സ്വദേശി പി. അഭിജിത്ത്(26) ചേളന്നൂര്‍ സ്വദേശി എം.എം.മനോജ്(22) വെങ്ങാലി അരഞ്ഞിക്കല്‍ സ്വദേശി കെ. അഭി(26) ബേപ്പൂര്‍ നടുവട്ടം സ്വദേശി എം. മുഹമ്മദ് നിഷാം(26) പെരുമണ്ണ സ്വദേശി കെ.എം. അര്‍ജുന്‍(23) മാങ്കാവ് സ്വദേശി ടി.ടി. തന്‍വീര്‍ അജ്മല്‍(24) മേലാറ്റൂര്‍ സ്വദേശി ടി.പി. ജസീന(22) എന്നിവരാണ് പിടിയിലായത്. 

പൂച്ച അർഷദ് എന്ന പേരില്‍ അറിയപ്പെടുന്ന അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. വാഗമണ്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും പതിവായി ഇയാള്‍ ഡി.ജെ. പാര്‍ട്ടി നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു.

പിടിയിലായവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഇവരില്‍നിന്ന്  അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തിലേറെ രൂപ വില വരുമെന്ന് പോലീസ് സൂചിപ്പിച്ചു.

Latest News