Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'എക്‌സ്പാറ്റ് സ്‌പോട്ടീവ്' ലോഗോ: സാവി  പ്രകാശനം ചെയ്തു

ദോഹ- ഇന്ത്യൻ പ്രവാസികൾക്കായി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത് കായികമേള 'എക്‌സ്പാറ്റ് സ്‌പോട്ടീവ് 2018'  ലോഗോ സ്പാനിഷ് ഫുട്‌ബോൾ താരം സാവി പ്രകാശനം ചെയ്തു. ഫെബ്രുവരി ഒമ്പത്,13,16 തിയതികളിൽ  ആസ്പയർ സോണിലെ ഹമദ് അക്വാറ്റിക് സെന്റർ, ഖത്തർ സ്‌പോർട്‌സ് ക്ലബ് എന്നിവിടങ്ങളിലായാണ് സ്‌പോട്ടീവ് നടക്കുക. 
കഴിഞ്ഞ ദിവസം അൽസദ്ദ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അൽസദ്ദ് സ്‌പോർട് ക്ലബ് ടീം അഡ്മിൻ മാനേജർ മുഹമ്മദ് സഈദ്, കൾച്ചറൽ ഫോറം പ്രസിഡന്റ് താജ് ആലുവ, ജനറൽ സെക്രട്ടറിമാരായ സി. സാദിഖലി, മജീദ് അലി, ട്രഷർ അബ്ദുൽ ഗഫൂർ എ.ആർ, സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി, മുനീഷ് എ.സി, സംസ്ഥാന സമിതി അംഗങ്ങളായ റോണി മാത്യു, സമീഉല്ല ബിജുകുമാർ, ഹാൻസ് ജേക്കബ്, ത്വാഹ തുടങ്ങിയവർ പങ്കെടുത്തു.
സ്‌പോട്ടീവിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷൻ പൂർത്തിയായതായി ജനറൽ കൺവീനർ മജീദ് അലി അറിയിച്ചു. 18 ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ 16 ടീമുകളാണ് പങ്കെടുക്കുക. സാക് ഖത്തർ, യാസ് തൃശ്ശൂർ, യൂത്ത് ഫോറം ഖത്തർ, ഇമ എറണാകുളം, സ്‌കിയ ഖത്തർ, കാലിക്കറ്റ് സ്‌പോർട്‌സ് ക്ലബ്, കൊഡക്‌സ് കാസർഗോഡ്, കിയ ഖത്തർ, അൽഖോർ യൂത്ത് ക്ലബ്, ഐ.സി.എ അലുംനി, മുഷഗാൽ മലയാളി, നാപ്‌സ് ഖത്തർ, പത്തനംതിട്ട സ്‌പോർട്‌സ് ക്ലബ്, ക്യു ടീം മലപ്പുറം, വിവ ഖത്തർ, എം.ഇ.എസ് കേളേജ് ഓഫ് എൻജിനിയറിംഗ്, അലുംനി ഖത്തർ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്. 
ഈ വർഷം വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വനിതകളും മത്സരത്തിൽ പങ്കെടുക്കും.
നാല് വിഭാഗങ്ങളിലായി ഓട്ടം 100 മീറ്റർ, 200 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ, ലോംഗ് ജംബ്, ഹൈജംബ്, നീന്തൽ 50 മീറ്റർ ഫ്രീസ്റ്റെയിൽ, ജാവലിൻ, ഷോട്ട്പുട്ട്, പഞ്ചഗുസ്തി 80 കിലോക്ക് താഴെ, പഞ്ചഗുസ്തി 80 കിലോക്ക് മുകളിൽ, 40ത50 മീറ്റർ റിലെ നീന്തൽ, 4 ത100 മീറ്റർ റിലെ, വോളിബോൾ, ബാഡ്മിന്റൺ ഡബിൾ, പെനാൽറ്റി ഷൂട്ടൗട്ട്, കമ്പവലി, മാർച്ച് പാസ്റ്റ് എന്നീ മത്സരങ്ങൾ നടക്കും.

Latest News