പാലക്കാട്- ചെര്‍പ്പുളശ്ശേരി ഹിന്ദുസ്ഥാന്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. എച്ച്ഡിബി നിധി ലിമിറ്റഡ് ചെയര്മാന് സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. ബാങ്കിനെതിരെ ഏഴു പേരാണ് പരാതി നല്‍കിയത്. ബിജെപി ആര് എസ് എസ് പ്രവര്‍ത്തകരായിരുന്നു പരാതിക്കാര്‍.2020ല്‍ ആണ് ചെര്‍പ്പുളശ്ശേരിയില്‍ പണമിടപാട് സ്ഥാപനം തുടങ്ങാനെന്ന പേരില്‍ സുരേഷ് കൃഷ്ണയുടെ നേതൃത്വത്തില്‍ കമ്പനി രൂപീകരിക്കുന്നത്. എന്നാല്‍ സ്ഥാപനം തുടങ്ങാതെ ഓഹരി നിക്ഷേപകരെ വഞ്ചിച്ചതായാണ് പരാതി






