Sorry, you need to enable JavaScript to visit this website.

പ്രവാസി പ്രക്ഷോഭം: ജനകീയ ഇ-മെയിൽ കാമ്പയിൻ നടത്തി

ദോഹ- പ്രവാസി വെൽഫെയർ ഫോറം കേരള പ്രവാസി പ്രശ്ങ്ങൾ ഉന്നയിച്ചു നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ദോഹയിലും ജനകീയ ഇ-മെയിൽ കാമ്പയിൻ സംഘടിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്തി, വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി എന്നിവർക്ക് ഖത്തറിലെ നൂറുകണക്കിന് പ്രവാസികൾ മെയിൽ അയച്ചു.
കേരളത്തിലേക്ക് തിരിച്ചുവന്ന തൊഴിൽ നഷ്ടപ്പെട്ടവരും വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുമായ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രത്യേക പുനരധിവാസ പ്രൊജക്ട് ഉടൻ നടപ്പിലാക്കുക, കോവിഡ്മൂലം വിദേശങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്കായി പ്രത്യേക ധനസഹായ പാക്കേജ് നടപ്പിലാക്കുക, പഠിച്ചു കൊണ്ടിരിക്കുന്ന മക്കൾക്കു വേണ്ടി പ്രഖ്യാപിച്ച സഹായധനം പ്രവാസികളുടെ മക്കൾക്കും നൽക്കുക, മതാപിതാക്കൾ രണ്ട് പേരും മരിച്ചാൽ മാത്രമെ ധനസഹായം നൽകുകയുള്ളൂ എന്ന നിബന്ധന മാറ്റി ഒരാൾ മരണപ്പെട്ടാലും ധനസഹായം ലഭ്യമാക്കുക, വിദേശങ്ങളിൽ നിന്ന് നാട്ടിൽ എത്തിയവരുടെ തിരിച്ചു പോക്കിനുള്ള യാത്രാപ്രശ്‌ന പരിഹാരത്തിന് കൃത്യമായ നയതന്ത്ര ഇടപെടൽ നടത്തുക, വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടും വാടക കൊടുക്കാൻ കഴിയാതെയും ചികിത്സക്ക് പണമില്ലാതെയും പ്രയാസപ്പെടുന്ന പ്രവാസികൾക്ക് എംബസികളിലെ ഐ.സി.ഡബ്ല്യു ഫണ്ട് ഉപയോഗപ്പെടുത്തി സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ്  ഇ-മെയിലിലൂടെ കേന്ദ്ര-കേരള സർക്കാരുകളോട് ആവശ്യപെട്ടത്. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ശശിധര പണിക്കർ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ടി.കെ, തോമസ് സക്കറിയ, സുഹൈൽ ശാന്തപുരം, മജീദ് അലി, മുഹമ്മദ് റാഫി, തസീൻ അമീൻ, സുന്ദരൻ തിരുവന്തപുരം, ചന്ദ്രമോഹൻ, റുബീന, ഷംസീർ ഹസൻ എന്നിവർ പങ്കെടുത്തു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടിയിൽ ലോക കേരളസഭാംഗം റഊഫ് കൊണ്ടോട്ടി, അനീസ് മാള തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കാളികളായി.

 


 

Latest News