കടബാധ്യത ഫേസ് ബുക്കില്‍ അറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി

തൊടുപുഴ- സാമ്പത്തിക ബാധ്യതയും ജനനദിവസവും മരണദിവസവും ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കുവെച്ച ശേഷം യുവാവ് ജീവനൊടുക്കി. അടിമാലി ആനച്ചാല്‍ ഓലിക്കുന്നേല്‍ ദീപു(34) വാണ് തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചത്.
ഫേസ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. കരിമണ്ണൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു.
ആദ്യം കടയിലെ ജീവനക്കാരനായിരുന്നു. പിന്നീട് ബാര്‍ബര്‍ ഷോപ്പ് ഏറ്റെടുത്തു. പിന്നാലെ കോവിഡ് എത്തിയതോടെ വരുമാനം നഷ്ടപ്പെട്ട് വലിയ കടക്കെണിയിലേക്ക് എത്തിയിരുന്നതായാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. സാമ്പത്തിക ബാധ്യതയാണ് മരണകാരണമായി തൊടുപുഴ പോലീസും പറയുന്നത്.  സാമാന്യം നല്ല നിലയില്‍ ജീവിച്ചയാളായിരുന്നെങ്കിലും വരുമാനം നിലച്ചതോടെ ജീവിതം പ്രതിസന്ധിയിലായി. ഭാര്യ: മായ. മകന്‍: ആദിനാഥ്. ഇതോടെ ജില്ലയില്‍ രണ്ടാഴ്ചക്കിടെ കടക്കെണിയില്‍ ജീവിതമൊടുക്കിയവര്‍ മൂന്നായി.
ചിത്രം-ദീപു

 

Latest News