അഫ്ഗാന്‍ താലിബാന്‍ നിയന്ത്രണത്തിലേക്ക്, ഇന്ത്യയുടെ സഹായം തേടി സര്‍ക്കാര്‍

കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ യുദ്ധം ശക്തമാക്കിയിരിക്കെ, ഇന്ത്യയുടെ പിന്തുണ തേടി അഷ്റഫ് ഗനി സര്‍ക്കാര്‍.  ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തു. പതിനായിരക്കണക്കിന് ആളുകളാണ് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തത്.
താലിബാന്‍ ആക്രമണം അവസാനിപ്പിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയോട് പിന്തുണ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ താലിബാന്‍ അക്രമത്തിന്റെ തോത് വര്‍ധിക്കുമെന്നാണ് കാബൂളിന്റെ ഭയം.
സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രണ്ട് ദിവസമായി രൂക്ഷമാണ്. വടക്കന്‍ മേഖലയിലെ ഏറ്റവും വലിയ നഗരമായ മസാറെശരീഫ് പിടിച്ചടക്കാനാണ് താലിബാന്‍ ശ്രമിക്കുന്നത്.

 

Latest News