വാക്‌സിന്‍ വിരുദ്ധര്‍ ലണ്ടനില്‍ പോലീസുമായി ഏറ്റുമുട്ടി, ബി.ബി.സിക്കെതിരെ രോഷം

ലണ്ടന്‍- വാക്‌സിനെതിരെ പ്രതിഷേധിക്കുന്നവര്‍ ലണ്ടനില്‍ ബി.ബി.സിയുടെ പഴയ കെട്ടിടത്തില്‍ അതിക്രമിച്ചു കയറി. കോവിഡ് 19 വാക്‌സിനുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് വാക്‌സിനേഷനെതിരെ പ്രക്ഷോഭ രംഗത്തുള്ളവര്‍ ബി.ബി.സി പത്ത് വര്‍ഷം മുമ്പ് ഉപേക്ഷിച്ച വാര്‍ത്താ കെട്ടിടത്തിലേക്ക് കയറിയത്. പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചു.
കൊറോണ വൈറസ് കവറേജ് ലജ്ജാകരമെന്ന് വൈറ്റ് സിറ്റിയിലെ ബിബിസി ടെലിവിഷന്‍ സെന്റര്‍ കെട്ടിടത്തിന് പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിനു പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.

 

Latest News