ആറ്റിങ്ങലിൽ മീൻ വിൽപ്പനക്കാരിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച് നഗരസഭ

തിരുവനന്തപുരം- ആറ്റിങ്ങലിൽ നഗരസഭാ ജീവനക്കാർ മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച് മത്സ്യം വലിച്ചെറിഞ്ഞു. ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് സംഭവം. വഴിയോരത്ത് മീൻകച്ചവടം നടത്തിയ മത്സ്യത്തൊഴിലാളികളുടെ മീൻകുട്ടകളാണ് നഗരസഭാ അധികൃതർ ബലമായി പിടിച്ചെടുത്ത് നഗരസഭയുടെ വണ്ടിയിൽ കയറ്റിയത്. പിടിവലിക്കിടെ മത്സ്യങ്ങൾ റോഡിൽ വീണു ചിതറി. കോവിഡ് വ്യാപനത്തെ തുടർന്ന് നഗരസഭാ പരിധിയിൽ വഴിയോരക്കച്ചവടം നിരോധിച്ചതാണെന്നും സമീപത്തെ ബാങ്കുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ലഭിച്ച പരാതിയെ തുടർന്നായിരുന്നു നടപടി എന്നുമാണ് നഗരസഭ അധികൃതർ നൽകുന്ന വിശദീകരണം. നഗരസഭയുടെ നടപടിക്കെതിരെ സ്ത്രീ തൊഴിലാളി റോഡിൽ കിടന്ന് പ്രതിഷേധിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിരുന്നു.
 

Latest News