ഇന്ന് വൈകീട്ടുള്ള വിമാനത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ അഫ്ഗാന്‍ വിടണമെന്ന് മുന്നറിയിപ്പ് 

ന്യൂദല്‍ഹി- താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള പോര് രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ പൗരമാര്‍ ഇന്ന് വൈക്കീട്ട് മസാറെ ശരീഫില്‍ നിന്നും ന്യൂദല്‍ഹിയിലേക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ മടങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പു നല്‍കി. അഫ്ഗാനിലെ നാലാമത്തെ ഏറ്റവും വലിയ പട്ടണമായ മസാറെ ശരീഫ് പിടിച്ചെടുക്കാനുള്ള ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണെന്ന് താലിബാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ ഒഴിപ്പിക്കല്‍. നഗരത്തെ നാലു ഭാഗത്തു നിന്നും ആക്രമിക്കുമെന്നാണ് താലിബാന്‍ ഭീഷണി. മസാറെ ശരീഫിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാര്‍ക്കാണ്  മസാറെ ശരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ പേരും പാസ്‌പോര്‍ട്ട് നമ്പറും അറിയിക്കണമെന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

Latest News