ദുബായിലേക്ക് വാക്‌സിനേഷനില്ലാതെ ഇന്ത്യയില്‍നിന്ന് യാത്ര ചെയ്യാം

ദുബായ്- ഇന്ത്യയില്‍നിന്ന് ദുബായിലേക്കുള്ള യാത്രക്ക് വാക്‌സിനേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കി. എയര്‍ ഇന്ത്യ, വിസ്താര ഉള്‍പെടെയുള്ള എയര്‍ലൈനുകള്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദുബായ് റസിഡന്റ് വിസക്കാര്‍ക്ക് മാത്രമാണ് വാക്‌സിനേഷനില്ലാത്ത യാത്രക്ക് അനുമതി. ഇവര്‍ ദുബായ് വിമാനത്താവളത്തിലിറങ്ങുകയും വേണം. യു.എ.ഇയിലെ മറ്റ് എമിറേറ്റുകളില്‍ ഇത് ഇപ്പോള്‍ ബാധകമല്ല.

യു.എ.ഇയില്‍നിന്നെടുത്ത വാക്‌സിന്‍ നിര്‍ബന്ധമാണെന്നതായിരുന്നു ഇതുവരെ വ്യവസ്ഥ. പുതിയ സര്‍ക്കുലര്‍ പ്രകാരം ജി.ഡി.ആര്‍.എഫ്.എയുടെ അനുമതിയും 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ പരിശോധന ഫലവും നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആര്‍ പരിശോധന ഫലവുമുണ്ടെങ്കില്‍ ദുബായിലേക്ക് യാത്ര ചെയ്യാം. എമിറേറ്റ്‌സ് എയര്‍ലൈനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാമെന്ന് ഫ്‌ളൈ ദുബായും ഇന്‍ഡിഗോ എയര്‍ലൈനും അറിയിച്ചിരുന്നു.

 

 

Latest News