വിട്ടുപോകാത്ത സൗഹൃദം, നസ്രിയയും ഫഹദുമായുള്ള ചിത്രം പങ്കുവെച്ച് മേഘ്‌ന

സിനിമയുടെ ഗ്ലാമര്‍ലോകത്ത് ദീര്‍ഘനാള്‍ ഒരേ ആവേശത്തോടെ നിലനില്‍ക്കുന്ന സൗഹൃദങ്ങള്‍ കുറവാണ്. ഇതിന് അപവാദമാണ് നസ്രിയയും മേഘ്‌ന രാജും.
സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഭര്‍ത്താവ് മരിച്ച സമയത്ത് മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ തനിക്ക് താങ്ങായി നിന്നവരില്‍ ഒരാള്‍ നസ്രിയയാണെന്ന് മേഘ്‌ന മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന. നസ്രിയ്ക്കും ഫഹദിനുമൊപ്പമുള്ള പഴയ ചിത്രമാണിത്.

നസ്രിയയെ ടാഗ് ചെയ്ത ചിത്രത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ വേണമെന്നായിരുന്നു മേഘ്‌ന ആവശ്യപ്പെട്ടിരിക്കുന്നത്. 2013 ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം മാഡ് ഡാഡില്‍ നസ്രിയയും മേഘ്‌നയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് തൊട്ട് ഇരവരും അടുത്ത സുഹൃത്തുക്കളാണ്.

ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ പെട്ടെന്നുള്ള വിയോഗത്തില്‍ തകര്‍ന്നു പോയ തനിക്കൊപ്പം നിന്നത് നസ്രിയയാണെന്ന് മേഘ്‌ന തുറന്നു പറഞ്ഞിരുന്നു. നസ്രിയയും ഫഹദുമായും തനിക്ക് അടുപ്പമുണ്ട്. തന്നെ ആശുപത്രിയിലും അവര്‍ സന്ദര്‍ശിച്ചിരുന്നു. നസ്രിയയെ വര്‍ഷങ്ങളായി തനിക്ക് അറിയാം.

നടി അനന്യയും തന്റെ അടുത്ത സുഹൃത്താണെന്നും മേഘ്‌ന പറഞ്ഞിരുന്നു. ആ രണ്ട് പെണ്‍കുട്ടികളുമാണ് തന്റെ ധൈര്യം. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും അവര്‍ ഇരുവരും ഉണ്ടെന്നും മേഘ്‌ന പറഞ്ഞു.

 

Latest News