ദുബായ്- ദുബായ് താമസ വിസയുള്ളവര്‍ക്ക് മാത്രമേ ദുബായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുമതിയുള്ളൂവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജി.ഡി.ആര്‍.എഫ്.എ അംഗീകാരം നേടിയിരിക്കണമെന്നും എയര്‍ ഇന്ത്യ വെബ് സൈറ്റില്‍ പറഞ്ഞു. നിബന്ധന തങ്ങളുടേതല്ലെന്നും യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടേതാണെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു.
യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ താമസ വിസയുള്ളവരെ ദുബായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നാണ് അപ്‌ഡേറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫെഡറല്‍ അതോറിറ്റി ഫോര്‍
ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അനുമതി നേടിയ താമസ വിസക്കാരെ മാത്രമാണ് ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്.
ഈ എമിറേറ്റുകളില്‍നിന്നുള്ളവര്‍ ഐ.സി.എ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിച്ചാണ് അനുമതി കരസ്ഥമാക്കേണ്ടത്.