അബുദാബി- ദുബായ്, അബുദാബി താമസ വിസക്കാര്‍ അതത് വിമാനത്താവളങ്ങളില്‍തന്നെ ഇറങ്ങണമെന്ന് നിര്‍ദേശം. മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ ദുബായ്, അബുദാബി അല്ലാത്ത വിമാനത്താവളങ്ങളിലേക്ക് ആയിരിക്കണം വരേണ്ടതെന്ന് നിര്‍ദേശം ലഭിച്ചതായി എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.
ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ ജി.ഡി.ആര്‍.എഫ്.എയില്‍നിന്നും അബുദാബി യാത്രക്കാര്‍ ഐ.സി.എയില്‍നിന്നും അനുമതി വാങ്ങിയിരിക്കണം.
നിലവില്‍ അബുദാബി അടക്കം താമസ വിസയുള്ളവര്‍പോലും ദുബായിലാണ് വിമാനമിറങ്ങുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഈ മാസം 10 ന് മാത്രമേ സര്‍വീസ് ആരംഭിക്കുകയുള്ളൂ.