കോഴിക്കോട്- മുഈനലി തങ്ങളുടെ വക്കാലത്തുമായി വരാൻ കെ.ടി ജലീൽ ആരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിപി.എം.എ സലാം. ലീഗിന്റെ ആഭ്യന്തര കാര്യങ്ങൾ തീർക്കാൻ പാർട്ടിക്ക് അറിയാമെന്നും പി.എം.എ സലാം പറഞ്ഞു. ലീഗിലെ കാര്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് യോഗം ചേരുന്നുണ്ട്. എല്ലാ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നും സലാം വ്യക്തമാക്കി.






