ക്രൂരത ഇത്രത്തോളമാകാമോ.. പോത്തിന്റെ വാല് മുറിച്ചു നീക്കി

തൊടുപുഴ-മിണ്ടാപ്രാണിയോട് മനുഷ്യന്റെ ക്രൂരത. കൊടുവേലിയിലാണ് ഒരു വയസ് പ്രായമുള്ള പോത്തിന്‍കുട്ടിയുടെ വാല് സാമൂഹിക വിരുദ്ധര്‍ മുറിച്ചു നീക്കിയത്. കൊടുവേലി മഠത്തില്‍ ജസ്റ്റിന്‍ ജെയിംസ് വളര്‍ത്തുന്ന ആറ് പോത്ത്  കിടാക്കളില്‍ ഒരെണ്ണത്തിന്റെ വാലാണ് വ്യാഴാഴ്ച രാത്രിയില്‍ മുറിച്ചു നീക്കിയത്. വെള്ളിയാഴ്ച രാവിലെ പോത്തുകിടാക്കളെ കെട്ടിയിരിക്കുന്ന പുരയിടത്തില്‍ എത്തിയപ്പോള്‍ ഒരെണ്ണത്തിന്റെ വാല് മുറിഞ്ഞു കിടക്കുന്നതായി കണ്ടു. ഏതെങ്കിലും ജീവികളുടെ ആക്രമണമായിരിക്കുമെന്നാണ്  ജസ്റ്റിന്‍ ആദ്യം കരുതിയത്. കരിമണ്ണൂര്‍ മൃഗാശുപത്രിയില്‍  വാല് മുറിഞ്ഞ ചിത്രം കാണിച്ചു കൊടുത്തപ്പോള്‍  ആരോ മനഃപൂര്‍വം മുറിച്ചു നീക്കിയതാണെന്നു ഡോക്ടര്‍ പറഞ്ഞു. കരിമണ്ണൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Latest News