Sorry, you need to enable JavaScript to visit this website.

പ്രവാസി പ്രക്ഷോഭം വിജയിപ്പിക്കും -ദോഹ കൾച്ചറൽ ഫോറം

ദോഹ- പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി പ്രവാസി വെൽഫെയർ ഫോറം കേരള സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം വിജയിപ്പിക്കാൻ കൾച്ചറൽ ഫോറം സംസ്ഥാന സമിതിയും ജില്ലാ ഭാരവാഹികളുടെ യോഗവും തീരുമാനിച്ചു. 
കേന്ദ്ര-കേരള സർക്കാരുകൾ പ്രവാസി പ്രശ്‌നങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി വിത്യസ്ത പരിപാടികളാണ് നടക്കുന്നത്. 
ഓഗസ്റ്റ് 13 വെള്ളി ഖത്തർ സമയം വൈകുന്നേരം 4.30 മുതൽ 6.30 വരെ നടക്കുന്ന വെർച്യുൽ കോൺഫറൻസിൽ ഖത്തറിൽനിന്നും 3,000 ലേറെ ആളുകളെ പങ്കെടുപ്പിക്കും. 
പരിപാടിയുടെ  വിജയത്തിനായി തസീൻ അമീൻ കൺവീനറായി പ്രചാരണ കമ്മിറ്റിക്ക് രൂപം നൽകി. ഖത്തറിലെ വിവിധ പ്രവാസി സംഘടന നേതാക്കൾ പങ്കെടുക്കുന്ന ചർച്ച സമ്മേളനവും  സംസ്ഥാന സമിതിക്ക് കീഴിൽ നടക്കും. പരിപാടിയുടെ ഭാഗമായി വിവിധ ജില്ലാ കമ്മിറ്റികളും വിത്യസ്ത പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ വിശദീകരിച്ചു. 

 

Latest News