ജിദ്ദയില്‍ മദ്യശേഖരവുമായി നാലു ഇന്ത്യക്കാര്‍ അറസ്റ്റില്‍

ജിദ്ദയില്‍ വിദേശ മദ്യശേഖരവുമായി അറസ്റ്റിലായ പ്രതികള്‍.

ജിദ്ദ - വന്‍ വിദേശ മദ്യശേഖരവുമായി ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തെ ജിദ്ദയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. മുപ്പതു മുതല്‍ അമ്പതു വരെ വയസ് പ്രായമുള്ള നാലു ഇന്ത്യക്കാരും എത്യോപ്യക്കാരനും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട നൂറു കണക്കിന് കുപ്പി വിദേശ മദ്യം പ്രതികളുടെ പക്കല്‍ കണ്ടെത്തി. 
കുറ്റസമ്മതം നടത്തിയ പ്രതികള്‍ക്കെതിരായ കേസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ സംഘത്തിന്റെയും ഇവരുടെ പക്കല്‍ കണ്ടെത്തിയ മദ്യശേഖരത്തിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 

Latest News