Sorry, you need to enable JavaScript to visit this website.

പ്രതിഷേധം ഗൗനിക്കുന്നില്ല, ലക്ഷദ്വീപില്‍ വാട്ടര്‍ വില്ലകള്‍  നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി അഡ്മിനിസ്‌ട്രേറ്റര്‍

കവരത്തി- മാലിദ്വീപില്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായമായ വാട്ടര്‍ വില്ലകള്‍ അതേ മാതൃകയില്‍ ലക്ഷദ്വീപിലും നിര്‍മ്മിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ട്വിറ്ററിലൂടെയാണ് ദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം അദ്ദേഹം അറിയിച്ചത്. 800 കോടി രൂപ ചിലവില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മ്മിക്കുന്നത്. ലോകോത്തര സൗകര്യങ്ങളുളള സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലകളാണ് നിര്‍മ്മിക്കുന്നതെന്ന് പ്രഫുല്‍ ഖോഡ പട്ടേല്‍ അറിയിക്കുന്നു.
ലക്ഷദ്വീപിന്റെ പ്രകൃതിദത്തവും മനോഹരവുമായ ഇടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി വാട്ടര്‍ വില്ലകള്‍ സ്ഥാപിക്കും. 800 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ലോകോത്തര സൗകര്യങ്ങളില്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലകളാണ് നിര്‍മിക്കുക'. പട്ടേല്‍ ട്വീറ്റ് ചെയ്തു. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം അവസാനിക്കാത്ത സാഹചര്യത്തിലും പുതിയ നയങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍. 
 

Latest News